Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam

ച​രി​ത്രം കു​റി​ച്ച് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ; ര​ണ്ടാം വ​ട്ട​വും അ​സം മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ഗോഹട്ടി: അ​സം മു​ഖ്യ​മ​ന്ത്രി​യാ​യി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഗു​വാ​ഹ​ത്തി​യി​ലെ ഖാ​നാ​പാ​ര​യി​ലു​ള്ള വെ​റ്റ​റി​ന​റി കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ല​ക്ഷ്മ​ൺ പ്ര​സാ​ദ് ആ​ചാ​ര്യ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​സ​മി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന ആ​ദ്യ​ത്തെ കോ​ൺ​ഗ്ര​സി​ത​ര നേ​താ​വ് എ​ന്ന ച​രി​ത്ര നേ​ട്ട​വും ഇ​തോ​ടെ ഹി​മ​ന്ത ബി​ശ്വ ശ​ർ​മ സ്വ​ന്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ബി​ജെ​പി ഭ​രി​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും മ​റ്റ് മു​തി​ർ​ന്ന എ​ൻ​ഡി​എ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം മ​റ്റ് നാ​ല് നേ​താ​ക്ക​ൾ കൂ​ടി ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ബി​ജെ​പി​യി​ൽ നി​ന്നും സ​ഖ്യ​ക​ക്ഷി​ക​ളി​ൽ നി​ന്നു​മു​ള്ള പ്ര​മു​ഖ​ർ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ര​ണ്ട് ത​വ​ണ ഡി​ബ്രു​ഗ​ഡ് എം.​പി​യു​മാ​യി​രു​ന്ന രാ​മേ​ശ്വ​ർ തെ​ലി, ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ൽ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​ജ​ന്ത നി​യോ​ഗ്, അ​സം ഗ​ണ പ​രി​ഷ​ത്ത് അ​ധ്യ​ക്ഷ​നും മു​ൻ മ​ന്ത്രി​യു​മാ​യ അ​തു​ൽ ബോ​റ, ബോ​ഡോ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഫ്ര​ണ്ട് പ്ര​തി​നി​ധി​യാ​യ ച​ര​ൺ ബോ​റോ എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വ് ര​ഞ്ജി​ത് കു​മാ​ർ ദാ​സി​നെ സ്പീ​ക്ക​ർ സ്ഥാ​ന​ത്തേ​ക്ക് പാ​ർ​ട്ടി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. 126 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി ന​യി​ക്കു​ന്ന എ​ൻ​ഡി​എ സ​ഖ്യം 102 സീ​റ്റു​ക​ൾ നേ​ടി​യാ​ണ് അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​ത്. ബി​ജെ​പി മാ​ത്രം 82 സീ​റ്റു​ക​ൾ നേ​ടി ക​രു​ത്ത് തെ​ളി​യി​ച്ചു. കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് 21 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

 

National

ഭീ​ക​ര​ബ​ന്ധം; ആ​സാ​മി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ ഭീ​ക​ര​ബ​ന്ധ​മെ​ന്ന് ആ​രോ​പി​ച്ച് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ദാ​രം​ഗ് ജി​ല്ല​യി​ലെ വെ​സ്റ്റ് ക​മ​ർ​പാ​ര ഗ്രാ​മ​വ​സി​യാ​യ മു​ൻ​സ​ർ അ​ലി ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ര​ക്കാ​ൻ റോ​ഹിം​ഗ്യ സാ​ൽ​വേ​ഷ​ൻ ആ​ർ​മി​യു​മാ​യും ത​ഹ്രീ​ക്-​ഇ-​താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​നു​മാ​യും ഇ​യാ​ൾ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​യാ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ബം​ഗ്ലാ​ദേ​ശി ഭീ​ക​ര​രു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്. മു​ൻ​സ​ർ അ​ലി​യെ അ​റ​സ്റ്റ് ചെ​യ്ത് ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

"ത​മി​ഴ്‌​നാ​ട്ടി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ലി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഖ​രു​പേ​ട്ടി​യ​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഖ​രു​പേ​ട്ടി​യ​യി​ലും സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള മ​റ്റ് ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും അ​യാ​ൾ അ​ട്ടി​മ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​മു​ണ്ടാ​യി​രു​ന്നു'. പോ​ലീ​സ് അ​റി​യി​ച്ചു.

National

ചെ​ങ്കോ​ട്ട സ്ഫോ​ട​നം; സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പോ​സ്റ്റു​പ​ങ്കു​വ​ച്ച 15പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ചെ​ങ്കോ​ട്ട സ്ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​കോ​പ​ന​പ​ര​വും ആ​ക്ഷേ​പ​ക​ര​വു​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച 15പേ​ർ ആ​സാ​മി​ൽ അ​റ​സ്റ്റി​ൽ.

റ​ഫി​ജു​ൽ അ​ലി (ബോം​ഗൈ​ഗാ​വ്), ഫോ​റി​ദ് ഉ​ദ്ദീ​ൻ ല​സ്‌​ക​ർ (ഹൈ​ല​ക്ക​ണ്ടി), ഇ​നാ​മു​ൽ ഇ​സ്‌​ലാം (ല​ഖിം​പൂ​ർ), ഫി​റൂ​ജ് അ​ഹ​മ്മ​ദ് (ല​ഖിം​പൂ​ർ), ഷാ​ഹി​ൽ ഷോ​മ​ൻ സി​ക്ദാ​ർ (ബാ​ർ​പേ​ട്ട), റാ​ക്കി​ബു​ൾ സു​ൽ​ത്താ​ൻ (ബാ​ർ​പേ​ട്ട), ന​സിം അ​ക്രം (ഹോ​ജാ​യ്), അ​ബ്‌​ക്‌​ലാം അ​ഹ്‌​മ​ദ്, അ​ബ്‌​ക്‌​ലാം അ​ഹ്‌​മ​ദ് (സൗ​ത്ത് സ​ൽ​മാ​ര) എ​ന്നി ഒ​ൻ​പ​ത് പേ​രെ ആ​സാ​മി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി വ്യാ​ഴാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടി.

ബു​ധ​നാ​ഴ്ച മാ​റ്റി​യു​ർ റ​ഹ്മാ​ൻ (ദ​റം​ഗ്), ഹ​സ​ൻ അ​ലി മൊ​ണ്ട​ൽ (ഗോ​ൾ​പാ​റ), അ​ബ്ദു​ൾ ല​ത്തീ​ഫ് (ചി​രാം​ഗ്), വ​ജ്ഹു​ൽ ക​മാ​ൽ (കാം​രൂ​പ്), നൂ​ർ അ​മി​ൻ അ​ഹ​മ്മ​ദ് (ബോം​ഗൈ​ഗാ​വ്) എ​ന്നി​വ​രെ​യും പി​ടി​കൂ​ടി.

ചൊ​വ്വാ​ഴ്ച, കാ​ച്ചാ​ർ ജി​ല്ല​യി​ൽ നി​ന്നും വി​ര​മി​ച്ച അ​ധ്യാ​പ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം അ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് വി​ട്ട​യ​ച്ചു.

ആ​സാ​മി​ലെ സ​മാ​ധാ​ന​വും സാ​മു​ദാ​യി​ക ഐ​ക്യ​വും ത​ക​ർ​ക്കാ​നു​ള്ള ഒ​രു ശ്ര​മ​വും സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും ആ​സാം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ അ​റി​യി​ച്ചു.

 

Latest News

Corehub Up